എ.ജി.സി. ബഷീര്‍ മുസ്ലിം ലീഗ് ദേശീയ കൌണ്‍സിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു


ത്രിക്കരിപ്പൂര്‍ : മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും ത്രിക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ എ.ജി.സി. ബഷീറിനെ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് ദേശീയ കൌണ്‍സില്‍ അംഗമായി തെരഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗമാണ് ദേശീയ കൌണ്‍സിലിലേക്ക് ജില്ലയില്‍ നിന്നുള്ള അംഗങ്ങളെ തെരഞ്ഞെടുത്തത്. എ.ജി.സി ബഷീറിനെ കൂടാതെ ചെര്‍ക്കളം അബ്ദുള്ള, സി.ടി.അഹമ്മദലി, ഹമീദലി ഷംനാട്, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ., എം.സി.ഖമറുദ്ദീന്‍, എ.അബ്ദുല്‍ റഹ്മാന്‍, മെട്രോ മുഹമ്മദ് ഹാജി, പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, എ.ഹമീദ് ഹാജി, ടി.ഇ.അബ്ദുള്ള, യഹ്‌യ തളങ്കര, എ.ജി.സി.ബഷീര്‍, കെ.ഇ.എ.ബക്കര്‍, എം.അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍. യോഗത്തില്‍ എ.അബ്ദുല്‍ റഹ്മാന്‍, പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, എ.ഹമീദ് ഹാജി, കെ.ഇ.എ.ബക്കര്‍, ഹനീഫ ഹാജി പൈവളിഗെ, അബ്ദുല്ല മുഗു എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.

പതിവ് തെറ്റിക്കാതെ ഇടയിലക്കാട്ടെ വാനരപ്പടയ്ക്ക് നാട്ടുകാരുടെ ഓണസദ്യ


തൃക്കരിപ്പൂര്‍ : അഞ്ചുവര്‍ഷമായി തുടരുന്ന പതിവ് ഇപ്രാവശ്യവും ഇടയിലക്കാട്ട് സ്വദേശികള്‍ തെറ്റിച്ചില്ല. നഗരവനത്തിലെ വാനരപ്പടയ്ക്ക് ഇക്കുറിയും അവിട്ടം നാളായ ഇന്നലെ രാവിലെ പത്തുമണിയോടെ വിഭവസമൃദ്ധമായ ഓണസദ്യ നല്‍കി. ഇടയിലക്കാട് നാഗം ജംഗ്ഷനു സമീപം ബെഞ്ചും ഡസ്‌കുമിട്ട് തൂശനിലയില്‍ കുരങ്ങുകളെ വര്‍ഷങ്ങളായി ഊട്ടുന്ന ചാലില്‍ മാണിക്യമാണ് ഉപ്പില്ലാത്ത ചോറ് വിളമ്പിയത്. ഇതിനു പിറകെ പേരയ്ക്ക, കക്കിരി, കാരറ്റ്, സപ്പോട്ട, തക്കാളി എന്നിവയും വിളമ്പിയതോടെ കുരങ്ങുകള്‍ കൂട്ടത്തോടെ ഇലയുടെ മുന്നില്‍ ഇടംപിടിക്കുകയായിരുന്നു. വാനരസദ്യ കാണാന്‍ നിരവധി പേരാണ് എത്തിയത്. ഇടയിലക്കാട് നവോദയ വായനശാല പ്രവര്‍ത്തകരാണ് ഇക്കുറിയും സദ്യ നല്‍കിയത്.

കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്തു തുടങ്ങി


തൃക്കരിപ്പൂര്‍:- ജില്ലയില്‍ സാമുദായിക-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന പൊതുസ്ഥലങ്ങളിലെ കൊടിതോരരണങ്ങള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍ തുടങ്ങിയവ ഓഗസ്റ്റ് 9-നകം യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്-കെട്ടിടങ്ങള്‍-ദേശീയപാത വിഭാഗങ്ങള്‍, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉദ്യോഗസ്ഥര്‍ അതാത് വകുപ്പിന്റെ സ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍ തുടങ്ങിയവ നീക്കം ചെയ്യേണ്ടതാണ്. ഇവ നീക്കം ചെയ്യാനായി ഓരോ വകുപ്പുകളും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. കൂടാതെ ഇവര്‍ക്കാവശ്യമായ പോലീസ് സഹായവും ലഭ്യമാക്കും.തദ്ദേശ ഭരണ പ്രദേശത്ത് അനധികൃതമായി നിര്‍മ്മിക്കപ്പെട്ട താല്‍ക്കാലിക ബസ് വെയിറ്റിംഗ് ഷെഡ്ഡുകള്‍ നീക്കം ചെയ്ത് എല്ലാ പ്രദേശത്തും ഒരേ മാതൃകയിലുള്ള ബസ് വെയിറ്റിംഗ് ഷെഡ്ഡുകള്‍ പണിയാനും നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ രാഷ്ട്രീയ പാര്‍ട്ടികളും, മതസംഘടനകളും പൊതുസ്ഥലങ്ങള്‍ കയ്യേറി വ്യാപകമായി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുകൊണ്ട് രാഷ്ട്രീയ-സാമുദായിക തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ഇത് ക്രമസമാധാനനില തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇതിനെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായത്. കാസറര്‍കോട്ട് ചെറിയ പ്രശ്‌നങ്ങള്‍ പോലും സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്നതിനാല്‍ ഇതിനെ കര്‍ശനമായി നേരിടാന്‍ സര്‍ക്കാര്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നടപടി കര്‍ശനമാക്കിയത്.

തൃക്കരിപ്പൂര്‍ ഇളംമ്പച്ചിയില്‍ ട്രെയിന്‍ തട്ടി സ്ത്രീകളടക്കം 3 പേര്‍ മരിച്ചു


തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഇളംമ്പച്ചി മിനി എസ്റ്റേറ്റ് പരിസരത്ത് ട്രെയിന്‍ തട്ടി സ്ത്രീകളടക്കം മൂന്നു പേര്‍ മരിച്ചു. കണ്ണൂര്‍ നാറാത്ത്‌ സ്വദേശികളായ കോമളവല്ലി (52) മക്കളായ ശിവപ്രസാദ്‌ (30), പ്രസീദ (25) എന്നിവരാണ്‌ മരിച്ചത്‌. . ട്രാക്കിലൂടെ നടക്കുകയായിരുന്ന ഇവരെ പരശുരാം എക്സ്പ്രസ് ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.ആയിറ്റിയില്‍ വാട്ടര്‍ ടാങ്കിനു സമീപം ഒറ്റമുറിയില്‍ താമസിച്ചു വരികയായിരുന്നു. പകലന്തിയോളം ഇവര്‍ അലഞ്ഞു തിരിയുന്നത് കണ്ടവരുണ്ട്. മിക്കവാറും റെയില്‍വെ ട്രാക്ക് പരിസരത്ത് കൂടിയാണ് നടക്കാറുള്ളത്.കനത്ത മഴയില്‍ ട്രെയില്‍ വരുന്നത് ശ്രദ്ധയില്‍ പെടാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചന.

പഞ്ചായത്ത് പ്രസിഡണ്ടിനെ ഒഴിവാക്കിയ നടപടി പ്രതിഷേധവുമായി മുസ്ലിം ലീഗ്ത്രിക്കരിപ്പൂര്‍: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട രജീലീഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് ലക്ഷം രൂപയുടെ ധനസഹായ വിതരണ ചടങ്ങില്‍ നിന്ന് ത്രിക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീറിനെ ഒഴിവാക്കിയ നടപടിയില്‍ മുസ്ലിം ലീഗ് ത്രിക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ഇന്ന് (ശനി) ത്രിക്കരിപ്പൂരില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പങ്കെടുത്ത ചടങ്ങില്‍ നിന്നായിരുന്നു എ.ജി.സി. ബഷീറിനെ ഒഴിവാക്കിയത്. ത്രിക്കരിപ്പൂരിന്റെ ജനകീയനായ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിനെ പരിപാടിയില്‍ പങ്കെടുപ്പിക്കാതെ അവഗണിച്ച അധികാരികളുടെ നടപടി അനുചിതമായിപ്പോയെന്ന് മുസ്ലിം ലീഗ് അറിയിച്ചു.

പൊറോപ്പാട് മഹല്ല് നിവാസികള്‍ ഇഫ്ത്താര്‍ സംഗമം നടത്തിഷാര്‍ജ: പൊറോപ്പാട് മഹല്ല് നിവാസികളുടെ ഇഫ്ത്താര്‍ സംഗമം ഷാര്‍ജയിലുള്ള പൊറോപ്പാട് ഹൌസില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു. കൈക്കോട്ട് കടവ് മഹല്ല് ജമാ‌അത്ത് കമ്മിറ്റി പ്രസിഡണ്ട് തയ്യിബ് തങ്ങള്‍ പരിപാടിയില്‍ മുഖ്യ പ്രസംഗം നടത്തി. അഡ്വ: യു. മുഹമ്മദലി, മുഹമ്മദ് റാഫി. എം.പി, ഹാരിസ് വി.പി.എം, ഹഖ് കെ.പി.പി, അബ്ദുള്ള കുബാല, ബഫീര്‍. ടി, സമീര്‍. കെ.വി, ഷമീം വി.പി.എം, ഫൈസല്‍. ടി, ജഷീര്‍ എം.ടി.പി തുടങ്ങിയവര്‍ സംസാരിച്ചു. താഹിറലി പൊറോപ്പാട് സ്വാഗതവും മുസ്തഫ എ.പി നന്ദിയും പറഞ്ഞു.
മാന്യവായനക്കാര്‍ക്ക് കൈക്കൊട്ടുകടവ് ബ്ലോഗിന്‍റെ റമദാന്‍ സമ്മാനം

ഒരു റമദാന്‍ കൂടി ഇവിടെ എത്തിയിരിക്കുന്നു. വ്യക്തിക്കെന്ന പോലെ സമൂഹത്തിനും ശുദ്ധീകരണത്തിന്റെ നാളുകളാണ് റമദാന്റെ ദിനരാത്രങ്ങള്‍ സമ്മാനിക്കുന്നത്. അല്ലാഹുവോടു കൂടുതല്‍ അടുക്കാനും ദുനിയാവില്‍ നടക്കുന്ന മുഴുവന്‍ സംഭവങ്ങളിലും വിശ്വാസിസമൂഹത്തെ ജാഗ്രവത്താക്കാനും പരിശീലിപ്പിക്കുന്ന മാസമാണ് റമദാന്‍. ഖുര്‍ആനും പ്രവാചകചര്യയുമാണ് ഈ പരിശീലനത്തിന് മാര്‍ഗദര്‍ശനമാകേണ്ടത്. ഭൌതികമോഹങ്ങളും പ്രലോഭനങ്ങളും അതിജീവിച്ച് തങ്ങളുടെ നിലപാടുകള്‍ക്കു വിശുദ്ധഖുര്‍ആന്റെയും തിരുനബിയുടെയും യഥാര്‍ഥ പാഠങ്ങളെ അവലംബമാക്കാനുള്ള സന്ദേശവുമായാണ് റമദാന്‍ വന്നുചേരുന്നത് എന്നു പറയാം. റമദാനില്‍ ഖുര്‍ആന്‍ പാരായണം അതികരിപ്പിക്കുക .


വിശുദ്ധ ഖുര്‍ആന്‍ ഓതാന്‍ താഴെ ഖുര്‍ആനില്‍ ക്ലിക്ക് ചെയ്യൂ