പതിവ് തെറ്റിക്കാതെ ഇടയിലക്കാട്ടെ വാനരപ്പടയ്ക്ക് നാട്ടുകാരുടെ ഓണസദ്യ


തൃക്കരിപ്പൂര്‍ : അഞ്ചുവര്‍ഷമായി തുടരുന്ന പതിവ് ഇപ്രാവശ്യവും ഇടയിലക്കാട്ട് സ്വദേശികള്‍ തെറ്റിച്ചില്ല. നഗരവനത്തിലെ വാനരപ്പടയ്ക്ക് ഇക്കുറിയും അവിട്ടം നാളായ ഇന്നലെ രാവിലെ പത്തുമണിയോടെ വിഭവസമൃദ്ധമായ ഓണസദ്യ നല്‍കി. ഇടയിലക്കാട് നാഗം ജംഗ്ഷനു സമീപം ബെഞ്ചും ഡസ്‌കുമിട്ട് തൂശനിലയില്‍ കുരങ്ങുകളെ വര്‍ഷങ്ങളായി ഊട്ടുന്ന ചാലില്‍ മാണിക്യമാണ് ഉപ്പില്ലാത്ത ചോറ് വിളമ്പിയത്. ഇതിനു പിറകെ പേരയ്ക്ക, കക്കിരി, കാരറ്റ്, സപ്പോട്ട, തക്കാളി എന്നിവയും വിളമ്പിയതോടെ കുരങ്ങുകള്‍ കൂട്ടത്തോടെ ഇലയുടെ മുന്നില്‍ ഇടംപിടിക്കുകയായിരുന്നു. വാനരസദ്യ കാണാന്‍ നിരവധി പേരാണ് എത്തിയത്. ഇടയിലക്കാട് നവോദയ വായനശാല പ്രവര്‍ത്തകരാണ് ഇക്കുറിയും സദ്യ നല്‍കിയത്.
മാന്യവായനക്കാര്‍ക്ക് കൈക്കൊട്ടുകടവ് ബ്ലോഗിന്‍റെ റമദാന്‍ സമ്മാനം

ഒരു റമദാന്‍ കൂടി ഇവിടെ എത്തിയിരിക്കുന്നു. വ്യക്തിക്കെന്ന പോലെ സമൂഹത്തിനും ശുദ്ധീകരണത്തിന്റെ നാളുകളാണ് റമദാന്റെ ദിനരാത്രങ്ങള്‍ സമ്മാനിക്കുന്നത്. അല്ലാഹുവോടു കൂടുതല്‍ അടുക്കാനും ദുനിയാവില്‍ നടക്കുന്ന മുഴുവന്‍ സംഭവങ്ങളിലും വിശ്വാസിസമൂഹത്തെ ജാഗ്രവത്താക്കാനും പരിശീലിപ്പിക്കുന്ന മാസമാണ് റമദാന്‍. ഖുര്‍ആനും പ്രവാചകചര്യയുമാണ് ഈ പരിശീലനത്തിന് മാര്‍ഗദര്‍ശനമാകേണ്ടത്. ഭൌതികമോഹങ്ങളും പ്രലോഭനങ്ങളും അതിജീവിച്ച് തങ്ങളുടെ നിലപാടുകള്‍ക്കു വിശുദ്ധഖുര്‍ആന്റെയും തിരുനബിയുടെയും യഥാര്‍ഥ പാഠങ്ങളെ അവലംബമാക്കാനുള്ള സന്ദേശവുമായാണ് റമദാന്‍ വന്നുചേരുന്നത് എന്നു പറയാം. റമദാനില്‍ ഖുര്‍ആന്‍ പാരായണം അതികരിപ്പിക്കുക .


വിശുദ്ധ ഖുര്‍ആന്‍ ഓതാന്‍ താഴെ ഖുര്‍ആനില്‍ ക്ലിക്ക് ചെയ്യൂ