ABOUT KADAVIL

നമ്മുടെ നാട്
കവ്വായിപുഴ ഒരു അരഞ്ഞാണ്‍ പോലെ ചുറ്റപ്പെട്ട് കിടക്കുന്ന മനോഹരതീരം. കാസര്‍ഗോഡ് ജില്ലയുടെ ഏറ്റവും തെക്ക് ഭാഗത്ത് തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍പെട്ട പ്രദേശമാണ് കൈക്കൊട്ടുകടവ് . "ദൈവത്തിന്‍റെ  സ്വന്തം നാട്"  എന്ന വിശേഷണം കൈക്കൊട്ടുകടവ് അനുയോജ്യം. കൈക്കൊട്ടുകടവ് ജുമാ മസ്ജിദും മത സൌഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് നാടിന്‍റെ ഐശര്യമായ് ഉയര്‍ന്നു നില്‍ക്കുന്നു. . എല്ലാം കൊണ്‍ടും പ്രകൃതി അനുഗ്രഹിച്ച നാട്  . കൈക്കൊട്ടുകടവ് ഗ്രാമത്തിന്‍റെ  തനിമയില്‍ അഭിമാനം കൊണ്‍ട് ലോകത്തിന്‍റെ പലകോണുകളില്‍ കഴിയുന്ന കൈക്കൊട്ടുകടവ്ക്കാര്‍....
അവര്‍ക്ക് സ്വന്തം നാടിനെ നോക്കി കാണാന്‍ ഇതാ ഒരു സൈബര്‍ ജാലകം
...

http://www.kaikottukadavu.blogspot.com/






മാന്യവായനക്കാര്‍ക്ക് കൈക്കൊട്ടുകടവ് ബ്ലോഗിന്‍റെ റമദാന്‍ സമ്മാനം

ഒരു റമദാന്‍ കൂടി ഇവിടെ എത്തിയിരിക്കുന്നു. വ്യക്തിക്കെന്ന പോലെ സമൂഹത്തിനും ശുദ്ധീകരണത്തിന്റെ നാളുകളാണ് റമദാന്റെ ദിനരാത്രങ്ങള്‍ സമ്മാനിക്കുന്നത്. അല്ലാഹുവോടു കൂടുതല്‍ അടുക്കാനും ദുനിയാവില്‍ നടക്കുന്ന മുഴുവന്‍ സംഭവങ്ങളിലും വിശ്വാസിസമൂഹത്തെ ജാഗ്രവത്താക്കാനും പരിശീലിപ്പിക്കുന്ന മാസമാണ് റമദാന്‍. ഖുര്‍ആനും പ്രവാചകചര്യയുമാണ് ഈ പരിശീലനത്തിന് മാര്‍ഗദര്‍ശനമാകേണ്ടത്. ഭൌതികമോഹങ്ങളും പ്രലോഭനങ്ങളും അതിജീവിച്ച് തങ്ങളുടെ നിലപാടുകള്‍ക്കു വിശുദ്ധഖുര്‍ആന്റെയും തിരുനബിയുടെയും യഥാര്‍ഥ പാഠങ്ങളെ അവലംബമാക്കാനുള്ള സന്ദേശവുമായാണ് റമദാന്‍ വന്നുചേരുന്നത് എന്നു പറയാം. റമദാനില്‍ ഖുര്‍ആന്‍ പാരായണം അതികരിപ്പിക്കുക .


വിശുദ്ധ ഖുര്‍ആന്‍ ഓതാന്‍ താഴെ ഖുര്‍ആനില്‍ ക്ലിക്ക് ചെയ്യൂ